Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mannarkkayam-Anchilippa Road

Kottayam

മ​ണ്ണാ​റ​ക്ക​യം-അ​ഞ്ചി​ലി​പ്പ റോ​ഡി​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​രോ​ധ​നം

കാ​ഞ്ഞി​ര​പ്പ​ള്ളി: സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മ​ണ്ണാ​റ​ക്ക​യം പാ​ലം വ​ഴി അ​ഞ്ച​ലി​പ്പ, ഞ​ള്ള​മ​റ്റം​വ​യ​ല്‍ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന ബ​സ് ഒ​ഴി​കെ​യു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ചി​റ്റാ​ര്‍ പു​ഴ​യോ​ര​ത്തു​കൂ​ടി​യു​ള്ള മ​ണ്ണാ​റ​ക്ക​യം-അ​ഞ്ചി​ലി​പ്പ റോ​ഡി​ലാ​ണ് കി​ഴ​ക്കേ​ത​ല​യ്ക്ക​ല്‍​പ്പ​ടി ഭാ​ഗ​ത്ത് സം​ര​ക്ഷ​വേ​ലി​യോ​ടു ചേ​ര്‍​ന്നു​ള്ള ഭാ​ഗം താ​ഴേ​ക്ക് പ​തി​ച്ചി​രി​ക്കു​ന്ന​ത്.

പ​തി​ന​ഞ്ച​ടി​യോ​ളം താ​ഴ്ച​യു​ണ്ട് ഈ ​ഭാ​ഗ​ത്ത്. സം​ര​ക്ഷ​ണവേ​ലി​യു​ടെ ര​ണ്ട് തൂ​ണു​ക​ളു​ടെ ഭാ​ഗ​ത്തെ മ​ണ്ണാ​ണ് താ​ഴേ​ക്ക് ഇ​ടി​ഞ്ഞുവീ​ണി​രി​ക്കു​ന്ന​ത്. മ​ഴ​പെ​യ്ത് കി​ട​ക്കു​ന്ന​തി​നാ​ല്‍ ഈ ​ഭാ​ഗ​ത്ത് വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​യാ​ല്‍ ഇ​ടി​യാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഒ​ന്ന​ര​വ​ര്‍​ഷം മു​ന്പ് ഇ​ടി​ഞ്ഞുവീ​ണ ഈ ​ഭാ​ഗം പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

കാ​ഞ്ഞി​ര​പ്പ​ള്ളി-കു​ള​ത്തൂ​ര്‍​മൂ​ഴി റോ​ഡ് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ല്‍ ഈ ​വ​ഴി​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്ന് പോ​കു​ന്ന​ത്. അ​ഞ്ചി​ലി​പ്പ, ചേ​ന​പ്പാ​ടി, വി​ഴി​ക്കി​ത്തോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍ മ​ണ്ണാ​റ​ക്ക​യ​ത്തെ​ത്താ​ന്‍ കൂ​ടു​ത​ലും ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​റോ​ഡാ​ണ്. നി​ല​വി​ല്‍ ര​ണ്ട് വ​ഴി​ക​ളി​ലും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ ഈ ​ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​രെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്.

റോ​ഡ് കൂ​ടു​ത​ല്‍ ഇ​ടി​ഞ്ഞാ​ല്‍ ഈ ​ഭാ​ഗ​ത്തേ​ക്കു​ള്ള ആ​ളു​ക​ള്‍ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ടി വ​രും. അ​തി​നാ​ല്‍ ഈ ​റോ​ഡി​ന്‍റെ ഇ​ടി​ഞ്ഞ ഭാ​ഗ​ത്തെ സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടി​യെ​ടു​ത്ത് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up